പെരിയ ഇരട്ടക്കൊലപാതകം; കെ.വി കുഞ്ഞിരാമന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കം നാല് പേര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാവുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇവരോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇക്കാര്യം കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും സാവകാശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇന്ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

സിപിഎം നേതാവ് കെ.വി.ഭാസ്‌കരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാവും. ഇവരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല.

കേസിലെ രണ്ടാം പ്രതിയെ രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു, പ്രതികള്‍ക്ക് സംരക്ഷണം നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ ആകെയുള്ള 24 പ്രതികളില്‍ 16 പേര്‍ ഇപ്പോള്‍ ജയിലിലാണ്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഡിസംബര്‍ 15നാണ് എല്ലാ പ്രതികളോടും ഹാജരാവാന്‍ കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്