കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഏഴ് കിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 7.314 കിലോഗ്രാം സ്വര്‍ണമാണ് ദമ്പതിമാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്‌നയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു.

സ്വര്‍ണത്തെ മിശ്രിതരൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്‌ന 3642 ഗ്രാം സ്വര്‍ണവുമാണ് കടത്തിയത്. ദുബായില്‍ നിന്ന് എത്തിയ ഇവര്‍ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് കോടിരൂപയിലധികം വിലമതിപ്പുള്ള സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറു പേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ