ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 8000 ലിറ്റര്‍, രഹസ്യ ഭൂഗര്‍ഭഅറയില്‍ ഒളിപ്പിച്ച നിലയില്‍

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. 8000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് നിര്‍മ്മാണ കമ്പനിയിലെ രഹസ്യഭൂഗര്‍ഭ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കണ്ടെത്തിയത്. ചെറിയ ജാറുകളിലാക്കി കാര്‍ട്ടണ്‍ ബോക്‌സുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 243 കന്നാസുകള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പെയിന്റ് കമ്പനി കേന്ദ്രീകരിച്ച് സ്പിരിറ്റ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആലുവ ദേശീയപാതയില്‍ നിന്ന് രണ്ട് പേരെ സ്പിരിറ്റുമായി പിടികൂടി. രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പെയിന്റ് നിര്‍മ്മാണ കമ്പനിയില്‍ നിന്നാണ് എത്തിച്ചതെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കമ്പനിയില്‍ എത്തി പരിശോധന നടത്തുകയായിരുന്നു. കമ്പനിയുടെ മുറ്റത്ത് രഹസ്യ ഭൂഗര്‍ഭ അറയിലായിരുന്നു സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് ഇവ സൂക്ഷിച്ചിരുന്ന് എന്നാണ് സൂചന.

ഏജന്റുമാരുടെ ബിസിനസ് പങ്കാളികളാണ് പിടിയിലായ പ്രതികള്‍. മാസങ്ങളായി മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്പിരിറ്റ് വില്‍പന നടത്തിയിരുന്നു. പെയിന്റ് ബിസിനസിന്റെ മറവിലാണ് ഇത് നടത്തിയിരുന്നതെന്നാണ് വിവരം. കമ്പനിയില്‍ ആകെ രണ്ട് തൊഴിലാളികളാണ് ഉള്ളത്. സംഭവത്തിന് പിന്നാലെ കമ്പനി ഉടമയായ കുര്യന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ