ബാര്‍ കോഴ വിവാദത്തില്‍ വന്‍ ട്വിസ്റ്റ്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്; അര്‍ജുന്‍ സന്ദേശം പുറത്തുവന്ന ഗ്രൂപ്പിന്റെ അഡ്മിന്‍

ബാര്‍ കോഴ വിവാദത്തില്‍ വഴിത്തിരിവ്. കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുന്‍ ആയിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്.

ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അര്‍ജുന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും കൈപ്പറ്റാന്‍ ഇയാള്‍ തയ്യാറായില്ല. താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെന്നും തന്റെ പേരില്‍ ബാറുകളില്ലെന്നുമായിരുന്നു അര്‍ജുന്റെ വാദം.

നിലവില്‍ അര്‍ജുന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെങ്കിലും ഗ്രൂപ്പില്‍ അംഗമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരിട്ട് നോട്ടീസ് കൈപ്പറ്റാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഇ-മെയിലായി നോട്ടീസ് നല്‍കിയത്. അര്‍ജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അര്‍ജുന്‍ ഗ്രൂപ്പംഗവും അഡ്മിനുമായത്.

അതേസമയം ബാര്‍ കോഴ വിവാദത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ നോട്ടീസ് നല്‍കിയതെന്ന് അര്‍ജുന്‍ പ്രതികരിച്ചു. താന്‍ ഒരു അസോസിയേഷനിലും അംഗമല്ല. ബാര്‍ ഉടമകളുടെ അസോസിയേഷന്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമല്ലെന്നും അര്‍ജുന്‍ പറയുന്നു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്