ബിനോയ് കോടിയേരിക്ക് എതിരായ പീഡന കേസ്, ഡി.എന്‍.എ ഫലം പുറത്ത് വിടണം, യുവതി ഹൈക്കോടതിയില്‍

ബിനോയ് കോടിയേരി പ്രതിയായ പീഡന കേസിലെ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തന്റെ മകന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ ഫലം പുറത്ത് വിടണമെന്നാണ് യുവതിയുടെ ആവശ്യം. കേസ് ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുത്. ഡിഎന്‍എ ഫലം കോടതിയിലെത്തി ഒരു വര്‍ഷമായിട്ടും നടപടി ഇല്ലാത്തതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ നിധിന്‍ ജാംദാര്‍, സാരംഗ് കോട്ട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ച ശേഷം തുടര്‍വാദം ജനുവരി 4 ലേക്ക് മാറ്റി.

2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. തനിക്ക് ബിനോയിയില്‍ എട്ട് വയസ്സ് പ്രായമായ കുട്ടിയുണ്ടെന്നും, ജീവിക്കാനുളള്ള ചെലവ് ബിനോയ് തരണമെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ജൂലൈയില്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 2019 ജൂലൈ 30 ന് ബൈക്കുള ജെജെ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തി.

ഡി.എന്‍.എ. ഫലം 2020 ഡിസംബര്‍ ഒമ്പതിന് ഓഷിവാര പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ നീണ്ടുപോയി. നിലവില്‍ വീണ്ടും കോടതി കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഈ ഫലം പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

കേസില്‍ 678 പേജുള്ള കുറ്റപത്രം കഴിഞ്ഞ ഡിസംബര്‍ 15 ന് മുംബൈ പൊലീസ് അന്ധേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കുറ്റപത്രം ഡിസംബര്‍ 13-ന് ദിന്‍ദോഷി കോടതി പരിഗണിക്കും.

Latest Stories

കോണ്‍ഗ്രസുകൂടി ചേര്‍ന്നാലെ ബിജെപിയെ തോല്‍പ്പിക്കാനാകൂ; ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന ധാരണ സിപിഎമ്മിനില്ല; ത്രിപുരയിലും ബംഗാളിലും ഉടന്‍ ഭരണം പിടിക്കുമെന്ന് ബേബി

മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭയുടെ കേസ്; മൂന്നുമാസത്തോളം ഒളിവില്‍ കഴിഞ്ഞ് ഫിന്‍ലഡിലേക്ക്; ഒടുവില്‍ കുടുങ്ങിയത് വിസ തട്ടിപ്പ് കേസില്‍; സനല്‍ ഇടമറുക് അറസ്റ്റില്‍

IPL 2025: ആ നാണംകെട്ട റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ പന്ത് അണ്ണാ, എടാ താക്കൂറേ ഇത്രയും റൺ ഇല്ലെങ്കിൽ നിന്നെ....; നീളം കൂടിയ ഓവറിന് പിന്നാലെ കലിപ്പായി ലക്നൗ നായകൻ

CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍; മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം