ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

കോട്ടയം ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറില്‍ പള്ളിവീട്ടില്‍ ഷാനവാസിന്റെ മകന്‍ അജ്മല്‍ (27) ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഉള്ളാഹയില്‍ രാജുവിന്റെ മകന്‍ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പില്‍ രമേശിന്റെ മകന്‍ രുദ്രാക്ഷ്(20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

എം.സി. റോഡില്‍ എസ്.ബി. കോളേജിന് സമീപം ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്നിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയവേ ഇന്നാണ് രുദ്രാക്ഷ്, അലക്സ് എന്നിവര്‍ മരിച്ചത്.

Read more

അപകടത്തില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23) എന്നയാള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചട്ടുണ്ട്.