മണ്ഡലകാലത്ത് തന്നെ ശബരിമലയിൽ ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇതിന് പൊലീസ് സംരക്ഷണം തേടി കമ്മീഷണറുടെ ഓഫീസിൽ പോകും. പൊലീസ് സുരക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.
യുവതികളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് തൻെറ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. ഇതിന് പിറകിൽ പൊലീസിൻെറ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നു. സ്ത്രീകളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്നും ബിന്ദു അമ്മിണി പറഞ്ഞു.