വധശ്രമത്തിന് പിന്നില്‍ സംഘപരിവാറെന്ന് ബിന്ദു അമ്മിണി

തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദ്ദേശത്തോടെയാണ് എന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കുറേ നാളായി തനിക്കെതിരെ ഇത്തരത്തില്‍ ആക്രമണവും വധശ്രമവും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണെന്ന് അവര്‍ ആരോപിച്ചു.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. പൊയില്‍ക്കാവ് ബസാറിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ബിന്ദു അമ്മിണിയെ എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോ ഇടിച്ചത്. ഇടിച്ചിട്ട് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനെ വിവരം അറിയിച്ചതോടെ അവരെത്തി ബിന്ദുവില്‍ നിന്ന് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

തന്നെ മനപൂര്‍വ്വം കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് ഇടിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. വലിയ ഇടിയായിരുന്നുവെന്നും, താന്‍ മരിച്ച് കാണുമെന്ന് അവര്‍ കരുതിക്കാണുമെന്നും അവര്‍ പറഞ്ഞു. ഇതിന് മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ വച്ചും തനിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം തനിക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്. എന്നാല്‍ അത് ലഭിക്കുന്നില്ലന്ന് അവര്‍ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയായ മലയാളിപെണ്‍കൂട്ടം രംഗത്ത് വന്നു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് സുപ്രീം കോടതി വിധി. അത്തരത്തില്‍ ശബരിമല കയറിയ ആളാണ് ബിന്ദു അമ്മിണി. ഇതിന് മുമ്പും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ