എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്.

തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നുവെന്ന് ആരോപിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പീ സരിന് വോട്ട് ചെയ്യണമെന്നും ബിനീഷ് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസാണിത്
തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്’ എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്
ഇതുതന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത് തൃശ്ശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് തൃശ്ശൂര്‍ എന്താണ് നടന്നത്. ജനാധിപത്യ മതേതര വിശ്വാസികള്‍ ബിജെപി ജയിക്കാതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു, ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് മുഴുവനായി ബിജെപിക്ക് മറിച്ചു കൊടുക്കുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ പാലക്കാട്ടെ മതേതര ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ പീ സരിന് വോട്ട് ചെയ്യണം.
2026 നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്തണം അതിന് ബിജെപിയുടെ വോട്ട് ആവശ്യമുണ്ട്. കോണ്‍ഗ്രസിനെ അധികാരത്തിനെത്താനുള്ള വോട്ട് ഞങ്ങള്‍ തരാം പകരം പാലക്കാട് ബൈ ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് നല്‍കണം ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഡീല്‍. ഇതിനെതിരെയുള്ള പാലക്കാട് ജനതയുടെ പ്രതിഷേധം ആയിരിക്കണം പാലക്കാട്ടെ ജനവിധി

Latest Stories

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍