ബിനീഷിന്റെ കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായതായി പരാതി; ഇ.ഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബാംഗ്ലൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.

ബിനീഷിന്റെ ഭാര്യാപിതാവായ പ്രദീപിന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. നാലാം തിയതി രാവിലെ എട്ടരയോടെ തിരച്ചിൽ നടത്താൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് പരാതി. പത്തു വയസ്സുള്ള മൂത്ത കുട്ടിയെ അമ്മയെയും അനിയത്തിയെയും കാണാന്‍ അനുവദിച്ചില്ലെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

പരാതി അന്വേഷിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ, ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസറോടും ബാലാവകാശ കമ്മീഷന്‍ നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന് കേരള പൊലീസ് ഇമെയില്‍ അയച്ചിരുന്നു. പൊലീസ് നേരിട്ട് ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്.

Latest Stories

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍