കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യുമെന്ന് ബിനോയ് വിശ്വം

കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന പാര്‍ട്ടി നിലപാട് ദോഷം ചെയ്യുമെന്ന് ബിനോയ് വിശ്വം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ പിന്തുണച്ച് സിപിഎം ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്കിടയിലെ അനൈക്യം ബിജെപിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിനെ കാണാന്‍ പോലും കൂട്ടാക്കില്ലെന്ന നിലപാട് ദോഷം ചെയ്യും. ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസിനും പങ്കുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് അടവുനയം മാറണം. ചൈന വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി സോഷ്യലിസ്റ്റ് രാജ്യമെന്നുകരുതി ചൈനയോടും ഉത്തരകൊറിയെയോടും അമിതമായ വിധേയത്വം പാടില്ല. ഇന്ത്യന്‍ മോഡലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുടരേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം എല്‍ഡിഎഫില്‍ മാണിക്ക് സ്ഥാനമില്ലെന്ന ഉറച്ചനിലപാടും ബിനോയ് വിശ്വം വ്യക്തമാക്കി. മാണിയെ കൂട്ടുപിടിച്ച് സിപിഐയെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ട. മൂന്നുമുന്നണിയിലും കാലുവെയ്ക്കുന്ന മാണിയെ അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.