കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 ആണ് ബാധിച്ചത്. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കോഴികള്‍ രോഗം വന്ന് ചാകുന്നത് അധികരിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. രോഗം ബാധിച്ച് 1800 കോഴികള്‍ ഇതിനോടകം ചത്തിട്ടുണ്ട്.
അയ്യായിരത്തിലധികം കോഴികളാണ് ഫാമിലുള്ളത്. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവന്‍ കോഴികളെയും കൊന്നൊടുക്കേണ്ടി വരും.
പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കി. പക്ഷിപ്പനി കണ്ടെത്തിയ മേഖലയിലെ കോഴികളെ കൊല്ലുന്നതടക്കമുള്ള നടപടിയിലേയ്ക്ക് അടുത്ത ദിവസം കടക്കും.