പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനും കര്‍മപദ്ധതി; 'കേരളത്തിന് മാത്രമായി നിരീക്ഷണ സംവിധാനം'

സംസ്ഥാനത്ത് പക്ഷിപ്പനി വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. പക്ഷിപ്പനി നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. അതേസമയം പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനമായി.

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച വിദഗദ്ധ സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

പഠന റിപ്പോര്‍ട്ട് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പി ഡെമോളജി ആന്റ് ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സിലേയും വിദഗദ്ധരുടെ മേല്‍ നോട്ടവും പഠനത്തില്‍ ഉണ്ടാകും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് വഴി പക്ഷിപ്പനിയെ നേരിടുകയാണ് ലക്ഷ്യം.

അതേസമയം ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമെന്ന് സ്ഥിരീകരണം വന്നിരുന്നു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതാദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്