അഡ്വ കെജി അനില്‍കുമാറിന് ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കൗണ്‍സിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ കെജി അനില്‍കുമാറിനെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ആദ്യമായി ഈ ഒരു അംഗീകാരം ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇരിങ്ങാലക്കുടയുടെ നാനമുഖമായ വികസനത്തിന് വ്യത്യസ്തങ്ങളായ തലങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ് അനില്‍ കുമാറെന്നും ബിഷപ്പ് പറഞ്ഞു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വവും അഡ്വ കെജി അനില്‍കുമാറിന് ആദരം സമര്‍പ്പിച്ചു.
ദേവസ്വം ചെയര്‍മാന്‍ കെ എ ഗോപി പൊന്നാട നല്‍കിയാണ് ആദരം സമര്‍പ്പിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ തോതില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപെടുത്തുന്നതിനും ഈ പദവി ഉപയോഗിച്ച് അനില്‍കുമാറിന് സാധിക്കട്ടെയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ഉഷ നന്ദനി,ഭരണസമിതി അംഗങ്ങളും തുടങ്ങിയവര്‍ പങ്കെടുത്തു.