ഒഡിഷയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തേക്ക്. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് നവീന്‍ പട്നായിക് സര്‍ക്കാര്‍ രാജിവച്ചത്. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നവീന്‍ പട്നായിക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രഘുബര്‍ ദാസിന് രാജിക്കത്ത് നല്‍കി.
ബിജെപി അധികാരം നേടിയതിന് പിന്നാലെയാണ് നവീന്‍ പട്നായിക് രാജി സമര്‍പ്പിച്ചത്. 147 അംഗ നിയമസഭയില്‍ 78 സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയ്ക്ക് 51 സീറ്റുകളാണ് നേടാനായത്. 74 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 14 സീറ്റുകളാണ് നേടാനായത്.
Read more
അതേ സമയം സംസ്ഥാനത്തെ ലോക്‌സഭ സീറ്റില്‍ വന്‍ നേട്ടമാണ് ബിജെപിയ്ക്കുണ്ടായത്. സംസ്ഥാനത്തെ 21ല്‍ 20 സീറ്റാണ് ബിജെപി നേടിയത്. ഒരു സീറ്റില്‍ മാത്രമാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് വിജയിച്ചത്.