കരുവന്നൂർ ബാങ്കിൽ നിന്ന് സി.പി.എം സുപ്രധാന രേഖകള്‍ കടത്തിയെന്ന് ബി.ജെ.പി; രേഖകൾ പുറത്തേക്ക് കൊണ്ടു പോയിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ്

കോടികളുടെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും സിപിഎം നിർണ്ണായകള്‍ രേഖകള്‍ കടത്തിയെന്ന് ആരോപണവുമായി ബിജെപി രംഗത്ത്. തട്ടിപ്പു നടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന രേഖകൾ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. അഡ്സ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ബാങ്കിൽ പ്രവർത്തി സമയം കഴിഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ എത്തിയാണ് കടത്തിയതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. എന്നാൽ പൊലീസ് പരിശോധനയിൽ രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ബാങ്കിൽ എത്തിയത്. പ്രവർത്തന സമയം കഴിഞ്ഞ് എത്തിയവർ അരമണിക്കൂറോളം ബാങ്കിൽ തങ്ങിയതായും വായ്പ്പാ തട്ടിപ്പുനടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന രേഖകൾ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം സ്ഥലത്തെത്തിയ പൊലീസ് ബാങ്കില്‍ പരിശോധന നടത്തി രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി കരുവന്നൂർ ബാങ്കില്‍ പ്രത്യേക ലോക്കര്‍ പോലുമുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ അനധികൃത വായ്പകള്‍ സംബന്ധിച്ച രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

റബ്‌കോ മൊത്തവ്യാപാര വിതരണത്തിന്റെ മറവിലും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മൊത്തവ്യാപാരം നടത്തുന്ന വേളയില്‍ ചില്ലറ വ്യാപാരികളില്‍ നിന്നും പിരിച്ച പണം വരവ് വെച്ചിട്ടില്ലെന്ന ആരോപണവും ഇതിനിടയില്‍ ഉയരുന്നുണ്ട്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ