എമ്പുരാന്‍ രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും ബിജെപി ആക്രമണം നടത്തി; അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ ഒരു രാഷ്ട്രീയസിനിമ അല്ലാതിരുന്നിട്ടും സിനിമയ്ക്കെതിരെ ബിജെപി ആക്രമണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി. സിനിമ ഒരു വ്യവസായമാണ്, ആയിരക്കണക്കിന് പേരാണ് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമ ഒരു വലിയ സാമ്പത്തിക വിജയമാകുന്നത് അപൂര്‍വമാണ്.

സിനിമയെ താറടിച്ചുകാണിക്കുമ്പോള്‍ സ്വാഭാവികമായും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളാണ് ബാധിക്കപ്പെടുന്നത്. സംഘപരിവാര്‍ അംഗങ്ങള്‍ കൂടിയുള്ള ഒരു സെന്‍സര്‍ ബോര്‍ഡിനാല്‍ അംഗീകരിക്കപ്പെട്ട സിനിമയാണിത്. അത്തരത്തിലുള്ള സിനിമയെ അനാവശ്യമായ ആരോപണങ്ങള്‍ ചുമത്തി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നതെന്നും പിണറായി പറഞ്ഞു.

ഛത്തീസ്ഗഡില്‍ ഹിന്ദുക്കളല്ലാത്ത ആദിവാസികള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്നുവെന്നും പിണറായി പറഞ്ഞു. സിപിഐ എം 24-ാം പാര്‍ട്ടി കോണ്‍?ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില പാര്‍ടികള്‍ സംഘപരിവാറിന്റെ പദ്ധതികളെ ന്യായീകരിക്കുമ്പോള്‍ ചില മതനേതാക്കള്‍ സംഘപരിവാറിന്റെ വഞ്ചനാപരമായ പദ്ധതികള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ്. ആര്‍എസ്എസിന്റെ നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരില്‍ ശത്രുത വളര്‍ത്താനുള്ള തന്ത്രമാണിതെന്ന് ഇവര്‍ക്ക് മനസ്സിലാകുന്നില്ല.

വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനുശേഷം ക്രൈസ്തവ സമൂഹത്തെയാണ് സംഘപരിവാര്‍ ലക്ഷ്യം വച്ചിട്ടുള്ളത്. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ലേഖനം പിന്‍വലിച്ചെങ്കിലും അവരുടെ മനസ്സിലിരിപ്പ് കൃത്യമായി അറിയാനായെന്നും പിണറായി പ്രസംഗത്തില്‍ വ്യക്തമാക്കി.

Latest Stories

IPL 2025: എടാ കൊച്ചുചെറുക്കാ സാക്ഷാൽ പോണ്ടിങ് പോലും എന്റെ മുന്നിൽ വിറച്ചതാണ്, പ്രായം എങ്കിലും ഒന്ന് പരിഗണിക്ക് മോനെ; അതിദയനീയം ഇഷാന്ത് ശർമ്മ

ബ്രസീലിൽ ഇനി ഡോൺ കാർലോ യുഗം; തിരിച്ചു വരുമോ പഴയ പ്രതാപകാലം

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല

കുപ്‌വാര, ബരാമുള്ള എന്നിവിടങ്ങളിൽ തുടർച്ചയായി അഞ്ചാം രാത്രിയും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യയും

പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷ ബാധ; മലപ്പുറത്ത് അഞ്ചര വയസുകാരി മരിച്ചു

IND VS PAK: നിന്റെ രാജ്യം ഇപ്പോൾ തന്നെ തകർന്നു നിൽക്കുകയാണ്, ചുമ്മാ ചൊറിയാൻ നിൽക്കരുത്; അഫ്രീദിക്ക് മറുപടിയുമായി ധവാൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള