‘ബി.ജെ.പിക്ക് പൂജ്യം സീറ്റ്, നേമം ഇത്തവണ പിടിച്ചെടുക്കും’; തരംഗമുണ്ടായാല്‍ നൂറിനു മുകളില്‍ എത്തുമെന്നും സി.പി.എം വിലയിരുത്തൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയിലെത്തിയ നേമം സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഎം വിലയിരുത്തി. ബിജെപി പല മണ്ഡലങ്ങളിലും പ്രചാരണങ്ങളില്‍ മുന്നിലാണെങ്കിലും താഴേതട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു.

ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്ന ഗുരുവായൂരില്‍ അവരുടെ വോട്ട് അധികം പോള്‍ ചെയ്തിട്ടില്ല. എന്നാല്‍ പോള്‍ ചെയ്ത വോട്ട് ആര്‍ക്കെന്ന് വ്യക്തമല്ല. തലശേരിയില്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്തു. തൃശൂരില്‍ കടുത്ത മത്സരമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണം ബിജെപിക്കുണ്ടായില്ല. ഇതിൻറെയെല്ലാം പ്രതിഫലനം ഫലം വരുമ്പോള്‍ മാത്രമെ അറിയൂവെന്നും പാര്‍ട്ടി വിലയിരുത്തി.

എല്‍ഡിഎഫിന് 80-100 സീറ്റുകള്‍ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15-20 സീറ്റുകള്‍ അധികമായി ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!