കണ്ണന്താനത്തിനും തുഷാറിനും അടക്കം 13 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക പോയി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടമായി. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും വയനാട് മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കമുള്ള 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കാണ് തുക നഷ്ടമായത്. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക തിരികെ ലഭിക്കുക.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ പാലക്കാട് മത്സരിച്ച സി.കൃഷ്ണകുമാര്‍, തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, കോട്ടയത്തെ പി.സി തോമസ് എന്നിവര്‍ക്കും കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം), ശോഭാ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), കെ.സുരേന്ദ്രന്‍ (പത്തനംതിട്ട), കെ.എസ്.രാധാകൃഷ്ണന്‍ (ആലപ്പുഴ) എന്നിവര്‍ക്കും മാത്രമാണ് കെട്ടിവെച്ച തുക തിരികെ ലഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ കണ്ണൂരില്‍ മത്സരിച്ച സി കെ പത്മനാഭനാണ് ഏറ്റവും കുറവ് വോട്ടു ലഭിച്ചത്. 68,509 വോട്ടുകള്‍ മാത്രമാണ് പത്മനാഭന് ലഭിച്ചത്. വയനാട്ടില്‍ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയാണ് തൊട്ടുമുന്നില്‍. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ നേടിയത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ