ജയിച്ചാല്‍ കുമ്മനം കേന്ദ്രമന്ത്രിയെന്ന് ബി.ജെ.പി; അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസും, തിരുവനന്തപുരത്ത് പോരാട്ടം തീപാറും

കേന്ദ്രത്തില്‍ ബിജെപിക്ക് ഭരണതുടര്‍ച്ച ലഭിക്കുകയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുമെന്ന പ്രചാരണം ശക്തമാകുന്നു. തിരുവനന്തപുരം എംപി കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി സ്വീകരിച്ചരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇക്കാര്യത്തില്‍ ആര്‍എസ്എസിന് ഉറപ്പു നല്‍കിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ആര്‍എസ്എസ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രചാരണങ്ങളില്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസും ഒളിഞ്ഞും തെളിഞ്ഞും ഇതേ രീതിയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശശി തരൂരിനെ കേന്ദ്ര മന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. വിദേശകാര്യ മന്ത്രാലയം പോലെ സുപ്രധാന വകുപ്പിലേക്കാണ് തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച കേന്ദ്രമന്ത്രി സ്ഥാനം വിവാങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നും ഒന്നില്‍ അധികം പേര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നും പ്രചാരണം ശക്തമാണ്. സി ദിവാകരനാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. എംഎല്‍എ, സിപിഐയുടെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയായിട്ടാണ് സി ദിവാകരനെ ഇടതുമുന്നണി കരുതുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം ഇതിനകം ദേശീയ തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ