'നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചു'; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്

തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയവരെ അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.

വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറയുന്നു. തുടർന്ന് നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.

സുരേഷ് ഗോപിയുടെ പ്രവൃത്തി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും കണ്ണന്റെ പരാതിയിൽ പറയുന്നു. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

Latest Stories

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി