ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ പരാജയത്തില്‍ നിരാശ പരസ്യമാക്കി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയ കാരണമെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്.
ചാനല്‍ ചര്‍ച്ചക്കിടയിലാണ് മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. “ഞങ്ങള്‍ കോരി വെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി” എന്നും നേരത്തെ മറ്റൊരു ചാനലില്‍ ചര്‍ച്ച നടത്തുമ്പോള്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്തു കൊണ്ട് ബിജെപി നടത്തിയ പ്രക്ഷോഭങ്ങള്‍ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്നാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി നേതാക്കള്‍.
എന്നാല്‍ ഇക്കുറിയും ഒരു സീറ്റ് പോലും കേരളത്തില്‍ നേടാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. മാത്രമല്ല, കേരളത്തില്‍ യുഡിഎഫ് തൂത്തുവാരിയുള്ള ജയം നേടിയെടുക്കുകയും ചെയ്തു. ഇരുപത് സീറ്റുകളില്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോള്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. ഭൂരിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥികളും അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.