ആലപ്പുഴയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് കാലുവാരിയെന്ന് ബി.ജെ.പി നേതാക്കൾ. കുട്ടനാട്ടിൽ മുൻ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ അനുകൂലിക്കുന്നവർ എതിരായി പ്രവർത്തിച്ചെന്നാണ് നേതാക്കൾ പറയുന്നത്. ബി.ജെ.പി മത്സരിച്ച അഞ്ചു മണ്ഡലങ്ങളിൾ ബി.ഡി.ജെ.എസ് കാലുവാരിയെന്ന് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ മുമ്പാകെ ബി.ജെ.പി നേതാക്കൾ മൊഴിനൽകി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിലപാട് മകൻ പ്രസിഡൻറായ ബി.ഡി.ജെ.എസ് സ്ഥാനാർഥികൾക്കു പോലും ഗുണകരമായിരുന്നില്ല. ചേർത്തല, അരൂർ, കുട്ടനാട്, കായംകുളം മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ഇവിടങ്ങളിൽപോലും എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ ബി.ഡി.ജെ.എസിനെ അനുകൂലിച്ചില്ല.
കുട്ടനാട്ടിൽ മുൻ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെ അനുകൂലിക്കുന്നവർ എതിരായി പ്രവർത്തിച്ചു. കായംകുളത്തെ ബി.ഡി.ജെ.എസ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ് ക്രമക്കേട് വിവാദമാക്കാൻ അവിടത്തെ ചില നേതാക്കൾ പ്രവർത്തിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോർ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, മുൻ ഭാരവാഹികൾ എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്.