നാര്‍ക്കോട്ടിക് ജിഹാദ് സുവര്‍ണാവസരമാക്കി ബി.ജെ.പി; ന്യൂനപക്ഷ മോര്‍ച്ചയെ രംഗത്തിറക്കും, ബിഷപ്പിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ സുവര്‍ണാവസരമാക്കാന്‍ ബിജെപി തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ ബിഷപ്പിനെ കണ്ട് പിന്തുണ അറിയിക്കാന്‍ തീരുമാനമെടുത്തിരുന്നു. നേരത്തെ പലതവണ ബിജെപിയും, ആര്‍എസ്എസ്, ഹിന്ദു സംഘടനകള്‍ ഇത്തരം ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാല്‍ പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞതോടെ പല തലങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ മുതലെടുപ്പു നടത്താമെന്നാണ് ബിജെപിയുടെ ധാരണ.

ഗോവ ഗവര്‍ണറും, മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിള്ള ബിഷപ്പിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതാണ്. അമിത്ഷായെ നേരിട്ടെത്തിച്ചും ഇടപെടല്‍ നടത്താനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് കത്തയച്ചതും. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായെത്തി. അതേസമയം ക്രൈസ്തവമേഖലയില്‍ കൂടുതല്‍ ഇടപെടലിനായി ന്യൂനപക്ഷ മോര്‍ച്ചയെ ശക്തിപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍