അമ്പലപ്പുഴയില്‍ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ ബി.ജെ.പി വിളിച്ച യോഗം ബഹിഷ്‌കരിച്ച് നാട്ടുകാര്‍. അമ്പലപ്പുഴയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിലാണ് ബി.ജെ.പി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പരിപാടിക്കായി ബിജെപി വന്‍തോതില്‍ പ്രചരണമൊക്കെ നടത്തിയിരുന്നു. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ വ്യാപാരികള്‍ കടകള്‍ മുഴുവന്‍ അടച്ചു. ബി.ജെ.പിക്കാര്‍ കസേര അടുക്കി തുടങ്ങിയപ്പോള്‍ സ്ഥലത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടു. പ്രദേശത്തെ ഒറ്റ ആളുപോലും വീടിന് പുറത്തിറങ്ങിയില്ല.
ബി.ജെ.പിക്കാര്‍ പോലീസിനോട് സുരക്ഷയും ആവശ്യപ്പെട്ടു. ഒടുവില്‍ എം.ടി രമേശ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ മാത്രമേ കേള്‍വിക്കാരായി ഉണ്ടായിരുന്നുള്ളു.