ബി.ജെ.പിയിൽ പടലപ്പിണക്കം; ഭാരവാഹി പട്ടികയിൽ മുരളീധര പക്ഷത്തിന് മൃഗീയാധിപത്യമെന്ന് ആക്ഷേപം

ബിജെപി സംസഥാന ഘടകത്തിൽ പടലപ്പിണക്കം രൂക്ഷം. തര്‍ക്കങ്ങൾക്കൊടുവിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയിൽ വി മുരളീധര പക്ഷത്തിന് മൃഗീയാധിപത്യമുണ്ടെന്ന ആക്ഷേപമാണ് പികെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. പുതിയ പട്ടികയിൽ കടുത്ത അതൃപ്തിയാണ് പികെ കൃഷ്ണദാസ് പക്ഷത്തിന് ഉള്ളത്. ഭാരവാഹി പട്ടികയിലെ അതൃപ്തി പികെ കൃഷ്ണദാസ് പക്ഷം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

ജനറൽ സെക്രട്ടറിമാരായിരുന്ന എൻഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും പുതിയ പട്ടിക അനുസരിച്ച് വൈസ് പ്രസിഡന്‍റുമാരാണ്. എംടി രമേശാകട്ടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തന്നെ തുടരുമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം. കെ സുരേന്ദ്രന് കീഴിൽ സംഘടനാ ചുമതല ഏറ്റെടുക്കാനില്ലെന്ന് മൂന്ന് പേരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് നേതാക്കൾ അനൗദ്യോഗികമായി നൽകുന്ന പ്രതികരണം. വെട്ടിനിരത്തലിലെ അതൃപ്തി ബിജെപി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനോടും പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം,

അതേസമയം പുതിയ ഭാരവാഹികളുടെ ആദ്യയോഗം പത്തിന് തിരുവനന്തപുരത്ത് നടക്കുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. എതിര്‍പ്പ് ഉന്നയിക്കുന്ന പികെ കൃഷ്ണദാസ് പക്ഷം ഭാരവാഹി യോഗവുമായി സഹകരിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ