'ബിജെപിയുടെ പ്രചാരണം തനിക്കെതിരെ മാത്രം', എൽഡിഎഫിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല: ശശി തരൂർ

ഒരേസമയത്ത് ബിജെപി തനിക്കെതിരെ മാത്രമാണ് പ്രചാരണം നടത്തുന്നതെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയോ സർക്കാരിനെതിരെയോ എൽഡിഎഫ്നെതിരേയോ അവർ ഒരു വാക്കും പറഞ്ഞിട്ടില്ല. മറ്റ് രണ്ട് എതിരാളികൾക്കൊപ്പം നടക്കുന്നത് ഫ്രണ്ട്‌ലി മാച്ച് ആണോ എന്ന ചോദ്യം ഉയരുന്നുണ്ടെന്നും തരൂർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂർ.

Read more

താനൊരു ക്രിക്കറ്റ് പ്രേമി ആയതുകൊണ്ട് പറയുകയല്ലെന്നും നമുക്ക് ആവശ്യമായത് ഒരു ഫ്രീ ആൻഡ് ഫെയർ മാച്ച് ആണെന്നും തരൂർ കൂട്ടിച്ചേർത്തു. താൻ അതിന് വേണ്ടിയാണ് നിൽക്കുന്നത്. ഞാനിവിടെ വന്നു. എന്റെ രാഷ്ട്രീയ നിലപാട് നിങ്ങളോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും വോട്ട് ചെയ്ത് എന്റെ പ്രിയപ്പെട്ട തിരുവനന്തപുരം നിവാസികളുടെ വോട്ട് അഭ്യർത്ഥിച്ചതെന്നും തരൂർ പറഞ്ഞു.