വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി? ന്യൂനപക്ഷ വോട്ട് പിടിക്കാന്‍ ബി.ജെ.പി

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അനില്‍ ആന്റണി സ്ഥാനാര്‍ഥി ആകുമെന്ന് അഭ്യൂഹം. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ കേരളാ മിഷന്‍ പ്ലാനിന്റെ ഭാഗമായാണ് അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം നടന്നത്.

അനില്‍ ആന്റണിയെ പോലെ ക്രൈസ്തവ വിഭാഗക്കാരനും മികച്ച ടെക്നോക്രാറ്റുമായ ഒരാളെ ബിജെപിയിലെത്തിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ ബിജെപിയെ ഒരു മധ്യവര്‍ഗ പാര്‍ട്ടിയെന്ന എന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യമാക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ ജയിക്കാന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി ആവശ്യമാണെന്നതിനാല്‍ അതിന് വേണ്ടിയുള്ള പ്ലാനിംഗുകളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടുതല്‍ ബിജെപിയിലേക്ക് അടുപ്പിച്ചാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് വ്യാപകമായ സ്വീകാര്യത ലഭിക്കും.

അനില്‍ ആന്റണിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആയിരിക്കും. പ്രധാനമന്ത്രിയുടെ ഏപ്രില്‍ 25ലെ കേരള സന്ദര്‍ശനത്തില്‍ അനില്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മോദി യുവാക്കളുമായി ആശയവിനിമയം നടത്തുന്ന വേദിയില്‍ അനിലുമുണ്ടാകും.

അതേസമയം, ലോക്‌സഭാംഗത്വം നഷ്ടമായതിന് പിന്നാലെ ഏപ്രില്‍ 11ന് വയനാട് മണ്ഡലം സന്ദര്‍ശിക്കാനിരിക്കുകയാണ് രാഹല്‍ ഗാന്ധി. തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഗുജറാത്ത് കോടതിയില്‍ മാനനഷ്ടക്കേസിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്തത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ