'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ്
റിയാസ്. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണമെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. അതേസമയം കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശനെന്നും റിയാസ് വിമർശിച്ചു.

ബിജെപിയെ വിമർശിക്കാതിരിക്കാൻ വി ഡി സതീശനും കെ സുധാകരനും പ്രത്യേക ഗുളിക കഴിക്കുന്നുവെന്നും റിയാസ് പറഞ്ഞു. കൊടകര കേസിൽ കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും റിയാസ് ചോദിച്ചു.

അതേസമയം കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കുട്ടി ഡോൺ ആണെന്നും ശോഭ കുറ്റപ്പെടുത്തി. വീണ വിജയന്‍റെ കൂട്ടുകാരിയാണ്, ഉപദേശകയാണ് കണ്ണൂരിലെ പിപി ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. തൃശൂരിലെ മാധ്യമ പ്രവർത്തകർ സതീശന്റെ പിന്നിലാരാണ് എന്ന് അന്വേഷിച്ച് കണ്ടെത്തണം, കടക്കെണിയിലായിരുന്ന സതീശന്റെ ബാധ്യതകൾ തീർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Read more