ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; ഉടന്‍ അറസ്റ്റ് ചെയ്യണം; എന്‍എം വിജയനെ കോണ്‍ഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണെന്ന് ബിജെപി

വയനാട് കോണ്‍ഗ്രസ് ട്രെഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യപ്രേരണ കേസില്‍ പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എംഎല്‍എയെയും ഡിസിസി പ്രസിഡന്റിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാവണം.

എന്‍എം വിജയനെ കോണ്‍ഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എംവി ഗോവിന്ദന്‍ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ

ചാമ്പ്യന്‍സ് ട്രോഫി 2025: രോഹിത് നായകനായി തുടരും, സഞ്ജുവിന് അവസരമില്ല

നികുതി വെട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കലും; അല്‍മുക്താദിര്‍ ജ്വല്ലറി നടത്തിയത് വന്‍ തട്ടിപ്പെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍

എന്‍എം വിജയന്റെ ആത്മഹത്യ; കല്യാണം കൂടാന്‍ കര്‍ണാടകയില്‍, അറസ്റ്റ് ഭയന്ന് ഒളിവിലെന്ന പ്രചരണം തെറ്റെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഭിനയിക്കാതെ പോയ സിനിമകൾ ഹിറ്റ് ആയപ്പോൾ...

അങ്ങനെ സംഭവിച്ചാല്‍ എല്ലാ മത്സരങ്ങളിലും പന്തിന് സെഞ്ച്വറി നേടാം...: വലിയ അവകാശവാദവുമായി അശ്വിന്‍

ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി; തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ ആശുപത്രിയില്‍

"കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഃഖമുണ്ട്"; സങ്കടത്തോടെ മാർട്ടിൻ ഗുപ്റ്റിൽ പടിയിറങ്ങി; നിരാശയോടെ ക്രിക്കറ്റ് ആരാധകർ