ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്തു; ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്ന് ബിജെപി

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവര്‍ണര്‍ ഇടപ്പെട്ടത്.

പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവെച്ചതാണ് ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദന്റെ പാര്‍ട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത്. അതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത്. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാര്‍ട്ടിയാണ് ബിജെപി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയര്‍ത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തിന്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം

'ഒരു യുഗത്തിന്റെ അവസാനം'; എംടിക്ക് വിടചൊല്ലാൻ കേരളം, അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

BGT 2024-25: 'ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളു...'; ബുംറയെ വെല്ലുവിളിച്ച് കോന്‍സ്റ്റാസ്, പത്തിക്കടിച്ച് ജഡേജ

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

BGT 2024-25: 'സൂര്യകിരീടം വീണുടഞ്ഞു...', കോന്‍സ്റ്റാസ് കടുത്ത കോഹ്‌ലി ആരാധകന്‍!