സഹകരണ മേഖലയിലെ തട്ടിപ്പ്; ജി സുധാകരന്റെ വെളപ്പെടുത്തലിനെ അഭിനന്ദിച്ച് ബിജെപി

സംസ്ഥാനത്തെ സഹകരണമേഖലയിലെ തട്ടിപ്പുകളും, അതുവഴി നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ നടത്തിയ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ജി സുധാകരനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സത്യം പറയുന്ന നേതാവാണ് ജി.സുധാകരന്‍.അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണം .ജി.സുധാകരനോട് പൂർണ്ണ യോജിപ്പാണ്.അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സർക്കാർ നയമാണ് സഹകരമേഖലെ കൂടുതൽ തർക്കുന്നത്. ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ തയ്യാറാകണം.കരുവന്നൂരിലേതടക്കം പാവങ്ങളെ കാണണം.ആദ്യം അവർക്ക് കാണാൻ അവസരം കൊടുക്കണം.നിക്ഷേപകരുടെ രോദനം കേൾക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇഡി അന്വേഷണം അട്ടിമറിക്കാൻ ആണ് സി പി എം ശ്രമം എന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നത് മുഖ്യമന്ത്രി യുടെ നേതൃത്വത്തിലാണ് .നോട്ട് നിരോധന സമയത്തും അത് നടന്നു. യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ്.എ ആര്‍ നഗർ ബാങ്ക് അന്വേഷണത്തെ കുഞ്ഞാലിക്കുട്ടി ഭയക്കുന്നു.അതാണ് ഒരുമിച്ച് കേന്ദ്ര സർക്കാരിനെ എതിർക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എ.സി. മൊയ്തീൻ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.എല്ലാ തട്ടിപ്പിലും അദ്ദേഹത്തിന് പങ്കുണ്ട്.സുരേഷ് ഗോപി യെ ചാരി രക്ഷപെടാൻ നോക്കണ്ട.മൊയ്തീൻ വലിയ അഴിമതിക്കാരനാണ്.തൃശൂരിൽ സുരേഷ് ഗോപി ആഗ്രഹിക്കുന്ന വഴിക്കാണ് കാര്യങ്ങൽ പോകുന്നത്..ഇഡി വന്നതിൽ ബിജെപി ഇടപെടൽ ഇല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം