ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: സീതാറാം യെച്ചൂരി
ന്യൂസ് ഡെസ്ക്
ബിജെപി ഇതര സംസ്ഥനങ്ങളില്‍ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ഇത്തരം പ്രസ്താവനകള്‍ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും യെച്ചൂരി വ്യക്തമാക്കി.
അതിനിടെ, ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ദേശീയതയ്‌ക്കെതിരെയാണ് മന്ത്രി സംസാരിച്ചത്. അത് വഴി പ്രാദേശിക വാദം ആളിക്കത്തിക്കാനായിരുന്നു നീക്കം. ഇനിയും ആ പ്രസ്താവന ആവര്‍ത്തിച്ചാല്‍ മന്ത്രി വിവരമറിയും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്കി. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യും.ആരോപിക്കുന്നത് പോലെ താന്‍ ആര്‍എസ്എസ് നോമിനിയല്ല. രാജ്ഭവന് ഒരു രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടില്ല. അങ്ങനെ മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഒമ്പത് യൂനിവേഴ്സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.