ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഒരു സമുദായത്തിനും ദോഷം സംഭവിക്കില്ല; സിപിഎമ്മിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് സുരേന്ദ്രന്‍

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയാണ് എംവി ഗോവിന്ദനുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ ഭീകരമായ തോല്‍വിയുടെ കാരണങ്ങള്‍ എന്ന രീതിയില്‍ ഗോവിന്ദന്‍ അവതരിപ്പിച്ചത് വസ്തുതകളുടെ ഒരു വശം മാത്രമാണ്. എന്നാല്‍ മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് ഗോവിന്ദന്‍ പറയുന്നില്ലെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപി വിജയിക്കാന്‍ കാരണം എസ്എന്‍ഡിപിയുടേയും പിന്നാക്ക ഹിന്ദുവിഭാഗങ്ങളുടേയും വോട്ടുകള്‍ കിട്ടിയതു കൊണ്ടാണെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ചിലയിടത്ത് ക്രിസ്ത്യന്‍ വോട്ടുകളും ബിജെപിക്ക് കിട്ടിയെന്നും അതുകൊണ്ടാണ് എല്‍ഡിഎഫിന് ഇത്രയും വലിയ തകര്‍ച്ചയുണ്ടായതെന്നുമാണ് വിലയിരുത്തല്‍. അതും പറഞ്ഞ് സിപിഎം എസ്എന്‍ഡിപിയെ ഭീഷണിപ്പെടുത്തുകയാണ്. എസ്എന്‍ഡിപിക്കും ജനറല്‍സെക്രട്ടറിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്.

ആലപ്പുഴയിലും കോഴിക്കോട്ടും മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ടോ നമ്മുടെ നാട്ടില്‍ ഇന്ന് വരെ കാണാത്ത തരത്തിലുള്ള മുസ്ലിം പ്രീണനമാണ് മുഖ്യമന്ത്രി നടത്തിയത്. കോഴിക്കോട് കരീംക്ക എന്നാണ് ബോര്‍ഡ് വെച്ചത്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി പൗരത്വനിയമം ഉയര്‍ത്തി. മുസ്ലിങ്ങള്‍ രണ്ടാംനിര പൗരന്‍മാരാകും എന്ന് പറഞ്ഞു. സിപിഎമ്മിലെ മുസ്ലിംങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഗോവിന്ദന്‍ പറയണം.

അവരെല്ലാം യുഡിഎഫിനാണ് വോട്ട് ചെയ്തത്. സിപിഎമ്മിലെ മുസ്ലിം സഖാക്കള്‍ അവരുടെ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് പോലും വോട്ട് ചെയ്യാതെ യുഡിഎഫിനെ പിന്തുണച്ചു. അതിന് വേണ്ടി ശ്രമിച്ച മുസ്ലിം സംഘടനകളെ കുറിച്ച് എന്തുകൊണ്ടാണ് ഗോവിന്ദന്‍ മൗനം അവലംബിച്ചത് എന്തുകൊണ്ടാണ് എസ്എന്‍ഡിപിയേയും ക്രൈസ്തസംഘടനകളെയും മാത്രം പേരെടുത്ത് സിപിഎം വിമര്‍ശിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

2021ല്‍ ഷാഫി പറമ്പില്‍ ജയിച്ചപ്പോള്‍ പാലക്കാട്ടെ മുസ്ലിം സഖാക്കള്‍ ആഹ്ലാദ പ്രകടനം നടത്തിയില്ലേ. കല്‍പ്പറ്റയില്‍ സിദ്ദിഖ് ജയിച്ചപ്പോഴും ഇങ്ങനെ തന്നെ ചെയ്തില്ലേ. മഞ്ചേശ്വരത്ത് ഇത് പതിവാണ്. ഇപ്പോള്‍ കേരളം മുഴുവന്‍ ഇങ്ങനെയാവുന്നു. വര്‍ഗീയതയെ പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് സിപിഎം സ്വയം നശിക്കുകയാണ്. ഉത്തരത്തിലുള്ളത് ലഭിച്ചതുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു.

ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ ഒരു സമുദായത്തിനും ഒരു ദോഷവും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തും. ബിജെപിക്ക് വോട്ട് ചെയ്തത് മഹാപരാധമായി പോയെന്നാണ് സിപിഎം പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. ബോംബ് നിര്‍മ്മാണവും കഴിഞ്ഞ് പ്രത്യക്ഷ അക്രമത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. പയ്യന്നൂരില്‍ സിപിഎം ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയത് ഇതിന് ഉദാഹരണമാണ്. അത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.

മാനന്തവാടി എംഎല്‍എ കേളുവിന് മന്ത്രി സ്ഥാനം കൊടുത്ത സിപിഎം പ്രധാനപ്പെട്ട വകുപ്പുകള്‍ എല്ലാം എടുത്തുമാറ്റിയത് പ്രതിഷേധാര്‍ഹമാണ്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത വകുപ്പ് എന്തുകൊണ്ടാണ് കേളുവിന് നിഷേധിക്കപ്പെട്ടത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മന്ത്രി പട്ടികജാതി ക്ഷേമം മാത്രം നോക്കിയാല്‍ മതിയെന്നാണ് സിപിഎം പറയുന്നത്.

ദേവസ്വം വകുപ്പ് എന്തുകൊണ്ടാണ് കേളുവിന് കൊടുക്കാതിരുന്നത് പരിചയസമ്പന്നനായ പൊതുപ്രവര്‍ത്തകനായ കേളുവിനെ എന്തിനാണ് അവഹേളിച്ചത് ഭരണപരിചയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ സുപ്രധാനമായ വകുപ്പുകളൊക്കെ എങ്ങനെയാണ് പുതിയ ആളായ മുഹമ്മദ് റിയാസിന് കൊടുക്കുക. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള സിപിഎമ്മിന്റെ തമ്പ്രാന്‍ നയമാണ് ഇത്.

പട്ടികവര്‍ഗക്കാരുടെ പിന്തുണ നഷ്ടപ്പെടുന്നത് കൊണ്ടാണോ കേളുവിനോട് ഇങ്ങനെ പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോളനി എന്ന പേര് മാറ്റണമെന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് കേളുവിന് സുപ്രധാന വകുപ്പുകള്‍ നിഷേധിക്കപ്പെട്ടത്. ഇരട്ടത്താപ്പാണ് സിപിഎമ്മിനുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍