മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എൻജിഒ യൂണിയൻ സമ്മേളനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.  പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്

Read more

മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെയും ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ എന്നിവരെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ വെസ്റ്റ് ഹില്ലില്ലിനടുത്ത് തമ്പടിച്ചിരുന്ന ഒരുകൂട്ടം പ്രവർത്തകർ മുഖ്യമന്ത്രിയുടെ വണ്ടിക്ക് നേരെ കരിങ്കൊടി കാട്ടി. തുടർന്ന് ഇവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.