ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയെച്ചൊല്ലി കോൺഗ്രിസിൽ തർക്കം തുടരുന്നതിനിടെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്ന് എഴുതിയ ഫ്ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ഡിസിസി അദ്ധ്യക്ഷ പദവി നാടാര്‍ സമുദായത്തിന് നല്‍കാത്തതിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി ഓഫീസലും കരിങ്കൊടി കെട്ടുകയുണ്ടായി.
ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി നാടാര്‍ സമുദായത്തെ അവഗണിച്ചുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരിഗണിക്കാത്തവരെ കെപിസിസി പുന:സംഘടന വരുമ്പോള്‍ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃതവം നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരെത്തി കരിങ്കൊടിയും പോസ്റ്ററും പിന്നീട് നീക്കം ചെയ്തു. ഡിസിസി അദ്ധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ മലപ്പുറത്തും പത്തനംതിട്ടയിലുമെല്ലാം ഫ്‌ളെക്‌സും കരിങ്കൊടി ഉയര്‍ത്തലിനു സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.