മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സി പി എമ്മുകാരുടെ ക്രൂരമര്‍ദ്ദനം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

നവകേരളാ സദസ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയങ്ങാടിയില്‍ കരിങ്കൊടിയും പ്രതിഷേധവും. നവകേരള സദസിന് ഒരു കിലോമീറ്റര്‍ ദൂരെവച്ചാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇതേ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമിക്കപ്പെട്ട പ്രവര്‍ത്തകര്‍ ഓടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പൊലീസിന്റെ എണ്ണക്കുറവാണ് പ്രശ്‌നം സൃഷ്ടിച്ചതെന്ന് സൂചനയുണ്ട്. വനിതാ നേതാക്കള്‍ക്കടക്കം മര്‍ദനമേറ്റതായി ആരോപണമുണ്ട്്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് 13 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.

Read more

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സി പി എം പ്രവര്‍ത്തകര്‍ ആരോപണം അഴിച്ചുവിട്ടു. പഴയങ്ങാടി സ്റ്റേഷനിലേക്ക് സി പി എം പ്രവര്‍ത്തകര്‍തള്ളിക്കയറിയുകയും ചെയ്തു. പൊലീസിന്റെ വീഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ കാരണമെന്ന്്് സി പി എം പ്രവര്‍ത്തകര്‍ ആരോപിച്ചു.