തർക്കം സാമ്പത്തിക ഇടപാടിനെ തുടർന്ന്, പറഞ്ഞ് പറ്റിച്ച് മന്ത്രവാദ കേന്ദ്രത്തിൽ എത്തിച്ചു, പത്തനംതിട്ടയിലെ ആഭിചാരക്രിയ; പ്രതികൾ മുമ്പും സമാന കേസിൽ പിടിയിലായവർ‌

പത്തനം തിട്ടയിൽ ആഭിതാരക്രിയ നടത്താൻ ആളുകളെപൂട്ടിയിട്ട കേസിലെ പ്രതികളെക്കുറിച്ച് കൂടൂതൽ വിവരങ്ങൾ പുറത്ത്. മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ടതിന് തടവിലായവർ നേരത്തെയും സമാന കേസിൽ പിടിയിലായവരെന്നാണ് വിവരം.ശോഭയും കൂട്ടാളി ഉണ്ണികൃഷ്ണനുമാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഓക്ടോബറിൽ ഇരുവരും കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ ജയിലിയവരാണ്.

കഴിഞ്ഞ ദിവസം ഇവരുടെ മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് തടവിലാക്കപ്പെട്ടിരുന്ന മൂന്നുപേരെ മോചിപ്പിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്. സിപിഎം പ്രവർത്തകരും പൊലീസും ചേർന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്.ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്.

മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ വച്ചാണ് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടത്.അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു.

അനീഷിന്റെ കേസ് ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്.ജനുവരി മുതൽ ഇങ്ങോട്ട് ശോഭന നടത്തിയിരുന്ന പൂജകൾക്ക് ശുഭയേയും ഉപയോഗിച്ചിരുന്നു. അനീഷ് പ്രതിയായ തട്ടിപ്പ് കേസിൽ ശുഭയും പ്രതിയാണ്.

മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് കരച്ചിലും ബഹളവും ഉയർന്നതോടൊണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതിനെ തുടർന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർക്കുകയും തടവിലാക്കപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തത്. ഈ സമയം  ശോഭനയും ഉണ്ണികൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ