Connect with us

KERALA

കപ്പല്‍ശാലയിലെ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തിര സഹായം

, 5:23 pm

അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഒഎന്‍ജിസി കപ്പലിലെ സ്ഫോടനത്തിനു കാരണം വാതക ചോര്‍ച്ചയെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി പത്തു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ കപ്പല്‍ശാലയിലെത്തിയ ഒഎന്‍ജിസിയുടെ എണ്ണക്കപ്പലായ സാഗര്‍ഭൂഷനിലെ വെള്ളടാങ്ക് രാവിലെ പത്തരയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ച അസറ്റലൈന്‍, ഓക്‌സിജന്‍ വാതകങ്ങള്‍ ചോര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. വാട്ടര്‍ ടാങ്കിനുള്ളിലെ സ്റ്റീല്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ് കപ്പല്‍ എത്തിയത്. ഈ ജോലി ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനാവശ്യമായ ലോഹ ഭാഗങ്ങള്‍ മുറിക്കുന്നതിനുപയോഗിച്ച ഓക്‌സിജന്‍, അസറ്റലൈന്‍ വാതകങ്ങളാണ് അപകട കാരണമായത്.

ഈ വാതകങ്ങള്‍ വലിയ അപകടം സൃഷ്ടിച്ചേക്കാമെന്നതിനാല്‍ രാവിലെയും ടാങ്കിനുള്ളില്‍ വാതകമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ സ്‌ഫോടനത്തിനു മുന്‍പായി വാതകം ചോരുന്ന ഗന്ധമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് കൊച്ചിന്‍ ഷിപ്പയാര്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. വാതകച്ചോര്‍ച്ച മനസ്സിലാക്കിയ ജയനും ഉണ്ണിക്കൃഷ്ണനും അപകടമൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാകാം അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്ത് വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ , പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ഗവീന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപ്പറമ്പില്‍ വീട്ടില്‍ കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപറമ്പില്‍ വീട്ടില്‍ റംഷാദ്, തുറവൂര്‍ കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമായി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേയും സംഭവിച്ചത്.

Don’t Miss

FILM NEWS5 hours ago

പേരന്‍പിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ?

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പേരന്‍പിലൂടെ താരം നികത്തുമെന്നാണ് വിമര്‍ശകരുടെയും ആരാധകരുടെയും വിശ്വാസം. പേരന്‍പിലെ...

KERALA5 hours ago

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍

ഹാദിയയെ സിറിയയിലേക്ക് കടത്താന്‍ ശ്രമമെന്ന് അച്ഛന്‍ അശോകന്‍. ഇതാണ് ഷെഫിന്‍ ജഹാനും സൈനബയും ലക്ഷ്യമിടുന്നതെന്നും അശോകന്‍ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് അശോകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ...

CRICKET5 hours ago

ദക്ഷിണാഫ്രിക്കയേ തേടി ആശ്വാസവാര്‍ത്ത, പിന്നാലെ തിരിച്ചടിയും

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കില്‍ നിന്ന് മോചിതരായി എബി ഡിവില്ലിയേഴ്‌സും, ക്വിന്റണ്‍ ഡി കോക്കും തിരിച്ചെത്തും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് കളിക്കുന്ന കാര്യത്തില്‍...

KERALA5 hours ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം ജില്ലയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട കുറ്റിച്ചല്‍ തച്ചന്‍കോട് കരിംഭൂതത്താന്‍ പാറ വളവിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ജീന മോഹനാണ് (23)...

FILM NEWS6 hours ago

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സൂപ്പര്‍ താരങ്ങളുടെ മക്കള്‍ മലയാള സിനിമയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷുംമമ്മൂട്ടിയുടെ മകന്‍...

FILM NEWS6 hours ago

മമ്മൂട്ടിയുടെ പുതിയ ചിത്രം മാര്‍ച്ച് 3ന് ആലപ്പുഴയില്‍

സേതു തിരക്കഥയും സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം മാര്‍ച്ച് 3ന് ആലപ്പുഴയില്‍ ആരംഭിക്കും. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...

FOOTBALL6 hours ago

ടിക്കറ്റ് മേടിക്കാന്‍ അഭ്യര്‍ഥിച്ച് ഹ്യൂമേട്ടന്‍

ചെ്‌ന്നൈയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ ഒരു ആരാധകനും ആ മത്സരം കാണാന്‍ കഴിയില്ല. ഡു ഓര്‍ ഡൈ മാച്ചാണ് നടക്കാന്‍ പോകുന്നത്. ഒരു സമനിലപോലും പ്ലേ ഓഫ്...

NATIONAL6 hours ago

ശസ്ത്രക്രിയെ തുടര്‍ന്ന് 56 കാരനു തുടിക്കുന്ന രണ്ടു ഹൃദയം ലഭിച്ചു

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ 56 കാരനു ശസ്ത്രക്രിയെ തുടര്‍ന്ന് രണ്ടു ഹൃദയം ലഭിച്ചു. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ്...

FOOTBALL7 hours ago

അവസാന ഹോം മാച്ച് ; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മറ്റു ടീമുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ അസൂയയോടെ നോക്കിയിരുന്നത് ഒരേ ഒരു കാരണത്താലാണ്. അതെ മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഗ്യാലറിയില്‍ കട്ട സപ്പോര്‍ട്ടുമായി ബ്ലാസ്‌റ്റേഴ്‌സ്...

FILM NEWS7 hours ago

‘നീരാളി’യുടെ റിലീസ് തീയതി പുറത്ത്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തികരിച്ചതായി ഫേസ്ബുക്കിലൂടെ...