'കണ്ണുകെട്ടി ഇസ്രായേലിന്റെ ക്രൂരത'; കൊന്നൊടുക്കിയത് നിരവധി ജീവനുകളെ, യുദ്ധം തുടരുന്നു

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കണ്ണില്ലാത്ത ക്രൂരത തുടരുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഒറ്റ ദിവസംകൊണ്ട് മരിച്ചത് 81 പലസ്തീനികളാണ്. 198 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മധ്യഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ റഫയുടെ തെക്കൻ മേഖലയിലേക്കും ഇസ്രയേൽ സൈനികനടപടി വ്യാപിപ്പിച്ചിട്ടുണ്ട്.

യുദ്ധം തുടങ്ങി ഒൻപത് മാസം ആകുമ്പോഴും അറുതിയില്ലാത്ത കൊന്നൊടുക്കലുകണ് ഇസ്രായേൽ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ ഗാസയിൽ 38,794 പലസ്‌തീൻകാരാണ് കൊല്ലപ്പെട്ടത്. 89,364 പേർക്ക് പരിക്കേട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഇക്കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 7 ലെ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരന്മാരായ ഹമാസ് മിലിറ്ററി തലവനെയും, ഖാൻ യൂനിസ് ബ്രിഗേഡ് തലവനെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു. എന്നാൽ മരിച്ചവരെല്ലാം സാധാരണക്കാർ ആണെന്നാണ് ഗാസ സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇസ്രായേൽ ബോംബിട്ടത് യുഎൻ അഭയകേന്ദ്രങ്ങളായ എട്ട് സ്‌കൂളുകൾക്കാണ്. യുഎൻ പലസ്‌തീൻ അഭയാർത്ഥി സംഘടനയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. മധ്യഗാസയിലും ഇസ്രയേൽ ബോംബാക്രമണം തുടരുകയാണ്. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിൽ അഭയാർഥി സംഘടനയുടെ 70 ശതമാനം സ്‌കൂളുകളും ഇസ്രായേൽ ബോംബിട്ട് തകർത്തു. അതിനിടെ 13 പലസ്‌തീൻ തടവുകാരെ കൂടി ഇസ്രായേൽ മോചിപ്പിച്ചിരുന്നു. എന്നാൽ തടവിൽ ക്രൂരമർദ്ദനമാണ് നേരിടുന്നതെന്ന് തടവുകാരുടെ സംഘടന പറയുന്നു.

അതേസമയം ഇസ്രയേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഗാസ മുനമ്പിൽ ഉടനടി സമ്പൂർണ വെടിനിർത്തലിന് ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. യാതൊരു ഉപാധികളുമില്ലാതെ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിനെയും ഇന്ത്യ അപലപിച്ചിട്ടുണ്ട്. സംയമനത്തിനും യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഊന്നൽ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കാമെന്നും ഇന്ത്യ നിലപാടറിയിച്ചു.

അതേസമയം ഇസ്രായേൽ ഗാസ യുദ്ധം ബാധിച്ചത് അനുബന്ധ യെമനിലെ ഹൂത്തികളുടെ ആക്രമണം ചില ഷിപ്പിംഗ് കമ്പനികളെ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കിയതിനാൽ സൂയസ് കനാലിൻ്റെ വാർഷിക വരുമാനം നാലിലൊന്നായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ വരുമാനം 9.4 ബില്യൺ ഡോളറിൽ നിന്ന് 7.2 ബില്യൺ ഡോളറായി കുറഞ്ഞുവെന്നാണ് ഈജിപ്ഷ്യൻ കനാലിൻ്റെ അതോറിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ. കനാൽ ഉപയോഗിക്കുന്ന കപ്പലുകളുടെ എണ്ണത്തിലും കുറവുണ്ടായി. അതേസമയം ഗാസയ്‌ക്കെതിരായ യുദ്ധം ഇസ്രായേൽ നിർത്തുന്നത് വരെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്കെതിരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഇറാൻ അനുകൂല ഹൂത്തികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതിനിടെ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിർക്കുന്ന പ്രമേയത്തിന് ഇസ്രായേലി നെസെറ്റ് അംഗീകാരം നൽകിയതിനെ ജോർദാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അത്തരമൊരു തീരുമാനം അന്താരാഷ്ട്ര നിയമത്തിൻ്റെ “അപകടകരമായ” ലംഘനമാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അധിനിവേശ ജറുസലേമിനെ തലസ്ഥാനമാക്കി 1967 ജൂൺ 4 ൻ്റെ മാതൃകയിൽ ഫലസ്തീനികളുടെ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രത്തിനുള്ള അവകാശം നിഷേധിക്കാനുള്ള ഇസ്രായേലിൻ്റെ തുടർച്ചയായ ശ്രമങ്ങൾ മേഖലയിൽ സുരക്ഷിതത്വവും സമാധാനവും കൊണ്ടുവരുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Latest Stories

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

"ഞാൻ ഇത് വീണ്ടും 100,000 തവണ ചെയ്യും" ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി 12 മണിക്കൂറ് ജയിലിൽ കിടന്ന ആരാധകന്റെ വാക്കുകൾ വൈറൽ ആവുന്നു

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം