റോബിന്‍ ബസിന്റെ മറവില്‍ അരങ്ങേറുന്നത് ഇടതുസര്‍ക്കാരിന്റെ അടവുനയം; അന്തര്‍സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസികള്‍ ഓടിക്കണമെന്ന് ബിഎംഎസ്

കേരള ആര്‍ടിസിയെ തകര്‍ക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അടവുനയമാണ് റോബിന്‍ ബസിന്റെ മറവില്‍ അരങ്ങേറുന്നതെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്.).

റോബിന്‍ ബസിന്റെ മറവില്‍ സംസ്ഥാന റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ലംഘിക്കുന്ന ബസ് പിടിച്ചെടുക്കുന്നതിനു പകരം വഴിനീളെ പ്രഹസന പരിശോധന നടത്തുകയാണ്. ആര്‍ടിസികള്‍ക്ക് അവകാശപ്പെട്ട അന്തര്‍സംസ്ഥാന പാതകളില്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്ന് സംഘ് ജനറല്‍ സെക്രട്ടറി എസ് അജയകുമാര്‍, വൈസ് പ്രസിഡന്റ് കെ രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണെന്നുപറഞ്ഞ് ഇനി എസ്ബിഐ പ്രവര്‍ത്തനം പൂട്ടിക്കെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമോയെന്ന് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് ചോദിച്ചു. എന്റെ ബസ് പിടിച്ചെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

എന്നാല്‍, പലയിടത്തും ബസ് തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടല്‍ തുടരുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളര്‍ത്താനാണ് ശ്രമം. കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്.

സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദേഹം പറഞ്ഞു. നിയമാനുസൃതം സംരംഭങ്ങള്‍ തുടങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല. എന്ത് പ്രകോപനം സൃഷ്ടിച്ചാലും ഗാന്ധിയന്‍ മാര്‍ഗത്തില്‍ മാത്രമായിരിക്കും പോരാട്ടമെന്നും ഗിരീഷ് പറഞ്ഞു. മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ