52 ദിവസത്തിന് ശേഷം ബോട്ടുകള്‍ കടലിലേക്ക്; ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടു നിന്ന നിരോധനത്തിന് ഒടുവില്‍ ഇന്ന് അര്‍ദ്ധരാത്രി 12 മുതല്‍ ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പുറപ്പെടും.

അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലില്‍ ഇറക്കുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെ കരയില്‍ മടങ്ങിയെത്തും. അതേസമയം പ്രതികൂല കാലാവസ്ഥയും ഇന്ധനവിലയും മത്സ്യബന്ധന തൊഴിലാളികളില്‍ ആശങ്കയുളവാക്കുന്നുണ്ട്.

Read more

കടലില്‍ പോകുന്ന ബോട്ടുകളിലേക്ക് വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണം എന്ന് ഏറെക്കാലമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുകയാണ്. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണെന്നും അടുത്ത ട്രോളിംഗ് നിരോധനത്തിന്റെ സമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയം പുനഃക്രമീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.