ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ വിവാദ വ്യവസായി. കഴിഞ്ഞ ആറ് ദിവസമായി കാക്കനാട് ജില്ല ജയിലില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂരിന് കേസില്‍ ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് കേസില്‍ ബോബിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ മറ്റ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാത്തത്. ജാമ്യം ലഭിച്ച ബോബി വൈകുന്നേരം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിരവധി പേര്‍ ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാലും പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നുണ്ട്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ തയാറാകാതിരിക്കുകയാണെന്നാണ് വിവരം.
Read more
അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബിയെ സ്വീകരിക്കാനായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ബോബിയുടെ ആരാധകരും കാത്ത് നിന്നിരുന്നു.