കോഴിക്കോട് തൊഴുത്തിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ആനക്കാംപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃദദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് കുടുംബാംഗങ്ങള്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. മകന്റെയും മരുമകളുടെയും ഒപ്പമായിരുന്നു റോസമ്മ താമസിച്ചുവന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബെഡ്റൂമില്‍ നിന്നും കൈ ഞരമ്പ് മരിച്ചതിനു ശേഷം തൊഴുത്തിലെത്തി കഴുത്തു മുറിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം.
Read more
തിരുവമ്പാടി പൊലീസും ഡോഗ് സ്‌ക്വാഡും ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.