കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.

തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറ‍ഞ്ഞിരിക്കുന്നത്.

കൂലിപ്പണിക്കാരാണ് ഇരുവരും. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

Latest Stories

'വിപിഎന്‍ ഉപയോഗിച്ച് ഞങ്ങള്‍ എത്തി', നിരോധിച്ച ഹാനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാമില്‍ കമന്റുമായി ഇന്ത്യക്കാര്‍; നടിയുടെ എച്ച്ഡി ചിത്രങ്ങള്‍ 25 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ച് പാകിസ്ഥാന്‍ യുവാവ്

IPL 2025: മുംബൈ ഇന്ത്യൻസ് ഒന്നും കിരീടം നേടില്ല, ട്രോഫി അവന്മാർ ഉയർത്തും: സുനിൽ ഗവാസ്കർ

CSK UPDATES: ടൈമർ അവസാനിച്ചു കഴിഞ്ഞാലും റിവ്യൂ തരാൻ നിന്റെ ടീമിന്റെ പേര് മുംബൈ എന്ന് അല്ലല്ലോ, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം ചെന്നൈക്ക് പണിയായപ്പോൾ; വിവാദം കത്തുന്നു

'കോണ്‍ഗ്രസ് രാജവംശത്തിന്റെ മകനും കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും അഴിമതിയില്‍ അന്വേഷണം നേരിടുന്നു'; രാഹുല്‍ ഗാന്ധിയെയും വീണ വിജയനെയും ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖര്‍

കന്നഡയെ തൊട്ടാല്‍ പൊള്ളും, 'പഹല്‍ഗാം' പരാമര്‍ശം വിനയായി..; സോനു നിമിനെതിരെ കേസ്

IPL 2025: അവൻ വിരാട് കോഹ്‌ലിയെ പോലെ തന്നെ, റിസ്‌ക്കുകൾ എടുക്കാതെ ഏറ്റവും മികച്ചത് ആ താരം നൽകുന്നു; താരതമ്യവുമായി ജഡേജ

കലഹങ്ങളൊന്നുമില്ല രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്..; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

കൽപറ്റയിലേക്കുള്ള യാത്രാമധ്യേ അപകടം കണ്ടു, വഴിയിറങ്ങി പ്രിയങ്കാ ഗാന്ധി; വാഹനവ്യൂഹത്തിലെ ഡോക്ട്ടറെയും ആംബുലൻസും വിട്ടുനൽകി, ചികിത്സ ഉറപ്പാക്കി മടക്കം

തിരുവനന്തപുരത്ത് അമിത വേ​ഗത്തിലെത്തിയ കാർ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരാവസ്ഥയിൽ

CSK VS RCB: ചെന്നൈയെ തോല്പിച്ചത് ഞാനാണ്, ആ ഒരു കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ടീം തോറ്റത്: എം എസ് ധോണി