ഓട്ടത്തിലും ചാട്ടത്തിലും തോൽവി; പൊലീസിന്റെ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ട് ബോഡി ബിൽഡിങ് താരം, സർക്കാർ നീക്കം പാളി

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസ് ഇൻസ്പെക്ടറാക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. നിയമന ശുപാർശ ലഭിച്ച ഷിനു ചൊവ്വ കായികക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടു. 100 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈജംമ്പ്, 1500 മീറ്റർ ഓട്ടം എന്നിവയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടു. അതേസമയം കായികക്ഷമത പരീക്ഷയിൽ ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല.

ബോഡി ബിൽഡിങ് താരങ്ങളായ ഷിനു ചൊവ്വ, ചിത്തരേശ് നടേഷൻ എന്നിവരെ സ്പോട്സ് ക്വാട്ടയിൽ ആംഡ് പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയത്. എന്നാൽ കായികക്ഷമതാ പരീക്ഷയിൽ തിരിച്ചടി നേരിടുകയായിരുന്നു.

Read more

ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകൾ നേടിയ താരങ്ങളെയാണ് സ്പോട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നായിരുന്നു മന്ത്രിസഭാ തീരുമാനമെടുത്തത്.