സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് തെലങ്കാനയില്‍ നിന്നെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ അന്വേഷണം തെലങ്കാനയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീഷണി സന്ദേശമെത്തിയത്.
പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലാണ് കഴിഞ്ഞ ദിവസം രാത്രി ബോംബ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിന് പിന്നാലെ തെലങ്കാനയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് സൈബര്‍ സെല്‍ സ്ഥിരീകരിച്ചു. വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
Read more
വ്യാജ സന്ദേശം അയച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ കണ്ടെത്താനായി ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ തെലങ്കാനയിലേക്ക് തിരിച്ചു.