സമസ്തയ്ക്ക് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ; പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിലും നവകേരള സദസിലും പങ്കെടുക്കുമെന്ന് ഉമര്‍ ഫൈസി മുക്കം

സമസ്തയ്ക്ക് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ മുന്നണികള്‍ ഒരുപോലെയെന്ന് ഉമര്‍ ഫൈസി മുക്കം. യുഡിഎഫും എല്‍ഡിഎഫും ഭരണ സംവിധാനങ്ങളുടെ ഭാഗമാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും യുഡിഎഫില്‍ ആയാലും എല്‍ഡിഎഫില്‍ ആയാലും ഒരു പോലെയാണെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.

കമ്യൂണിസ്റ്റുകളെ അംഗീകരിക്കുന്നുവെന്ന് തന്റെ പ്രസ്താവനയ്ക്ക് അര്‍ത്ഥമില്ലെന്നും കമ്യൂണിസം മതനിരാസമാണെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നടത്തുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമെന്നും പറഞ്ഞ സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിലും ക്ഷണമുണ്ടെന്നും അതിലും പങ്കെടുക്കുമെന്നും അറിയിച്ചു.

അതേ സമയം ബാങ്ക് വഴി എല്‍ഡിഎഫിലേക്ക് പോകേണ്ടതില്ലെന്ന സാദ്ദിഖലി തങ്ങളുടെ പരാമര്‍ശത്തിന് പരിഹാസമായിരുന്നു സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മറുപടി. തങ്ങളുടെ പരാമര്‍ശത്തില്‍ വ്യക്തതയില്ലെന്നും അപ്പുറത്ത് വിശാലമായ വഴിയുണ്ടാകുമെന്നാവും ഉദ്ദേശിച്ചതെന്നും ഉമര്‍ ഫൈസി പരിഹസിച്ചു.

പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങള്‍ മുന്നണി മാറ്റത്തെ കുറിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. മുസ്ലീം ലീഗ് ഒരിഞ്ച് പോലും വഴിമാറി നടക്കില്ലെന്ന് അറിയിച്ചിരുന്നു. മുന്നണി മാറാന്‍ ഏതെങ്കിലും ബാങ്ക് വഴി പോകേണ്ടതില്ലെന്ന് സാദ്ദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയെയാണ് ഉമര്‍ ഫൈസി പരിഹസിച്ചത്.

Latest Stories

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നത്, അറ്റ്‌ലിയുടെ ലുക്കിനെ ഞാന്‍ എവിടെയാണ് കളിയാക്കുന്നത്..; വിമര്‍ശനങ്ങളോട് കപില്‍ ശര്‍മ്മ

സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ; രാമമംഗലം സ്റ്റേഷനിലെ ഡ്രൈവർ സി. ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല; കർശന നടപടിയെന്ന് വി ശിവൻകുട്ടി

ഇന്നലെ പലസ്തീൻ, ഇന്ന് ബംഗ്ലാദേശ്; പ്രിയങ്കാ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം ഇന്നും ചർച്ച, സമാന ബാഗുകളുമായി പ്രതിപക്ഷ എംപിമാരും പാർലമെന്റിൽ

സ്വര്‍ണം വീണ്ടും മുന്നോട്ടുതന്നെ; യുഎസ് ഫെഡറല്‍ റിസര്‍വ് പിടിച്ചുകെട്ടുമോ വിലയെ? മഞ്ഞ ലോഹത്തിന്റെ ഭാവി നാളെ അറിയാം

BGT 2024-25: രോഹിത് ഇത് സ്വയം തിരഞ്ഞെടുത്ത വിധി, പരിഹാരം ഒന്നേയുള്ളു; നിരീക്ഷണവുമായി പുജാര

ഓട്ടിസമാണ്, കുട്ടികള്‍ ഉണ്ടാവില്ല എന്ന കമന്റുകളൊക്കെ ഞാന്‍ കണ്ടു, ഒരുപാട് ഭീഷണി കോളുകളും എനിക്ക് വരുന്നുണ്ട്; വെളിപ്പെടുത്തി ബാലയുടെ മുന്‍ ഭാര്യ

എന്താണ് ടെസ്റ്റ് ക്രിക്കറ്റിലെ ഫോളോ ഓൺ നിയമം?