സോണ്‍ട ഇന്‍ഫ്രാടെക്കിന് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നു; ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദുരൂഹതയെന്ന് ആരോപണം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സംഭവത്തില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ട ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കെതിരെ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2022 ജനുവരിയില്‍ ആണ് ബ്രഹ്‌മപുരത്തെ 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ബയോ മൈനിംഗിന് കരാര്‍ സോണ്‍ട ഇന്‍ഫ്രാടെക്ക് ഏറ്റെടുക്കുന്നത്.

സിപിഎം നേതാവായ വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള എംഡിയായ സ്ഥാപനത്തിന് കരാര്‍ നല്‍കിയത് മുതല്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നുണ്ട് എന്നാണ് ടോണി ചമ്മണി ആരോപിക്കുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സോണ്‍ട്ര ഇന്‍ഫോടെക്.

2022 ജനുവരിയില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുന്നതായിരുന്ന 54 കോടിയുടെ കരാര്‍. എന്നാല്‍ 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് ഇക്കാലയളവില്‍ പൂര്‍ത്തിയാത്. കരാര്‍ കാലയളവില്‍ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടി നല്‍കിയത്.

എന്നാല്‍ പ്രതീക്ഷിച്ചത്ര വേഗതയില്‍ പ്രവൃത്തികള്‍ നടക്കുന്നില്ല എന്ന പരാതി കൊച്ചി കോര്‍പ്പറേഷനും ഉയര്‍ത്തിയിരുന്നു. കമ്പനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ടോണി ചമ്മണി രംഗത്തെത്തിയതിന് പിന്നാലെ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹയുണ്ട് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മാലിന്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന മീഥെയ്ന്‍ ഗ്യാസില്‍ നിന്നും തീപടര്‍ന്നതാകാമെന്നും തങ്ങളുടെ പ്രവൃത്തി മേഖലയില്‍ അല്ല തീപിടുത്തം ഉണ്ടായത് എന്നുമാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് വ്യക്തമാക്കുന്നത്. കരാര്‍ നേടിയത് ചട്ടപ്രകാരമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും മാനെജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍ തീപിടുത്തമുണ്ടായപ്പോള്‍ കോര്‍പ്പറേഷന്റെയോ കരാറെടുത്ത കമ്പനിയുടെയോ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്. അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ അഗ്‌നിബാധയില്‍ സ്വമേഥയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം