ബ്രഹ്മപുരം തീപിടുത്തം; അന്വേഷണം അട്ടിമറിച്ചു, കരാർ കമ്പനികൾക്ക് എതിരെ നടപടിയില്ല

ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാര്യകാരണങ്ങൾ അറിയാൻ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അട്ടിമറിച്ചു. സംഭവം നടന്നതിനുശേഷം സർക്കാർ പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും എങ്ങുമെത്താത്ത സ്ഥിതിയാണ്. മാത്രവുമല്ല വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ആഴ്ചകളോളം നഗരത്തിലെ വായു വിഷമയമാക്കിയത് ആരെന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.

കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക് ഇപ്പോഴും ബയോംമൈനിംഗ് തുടരുകയാണ്. സംഭവത്തിൽ കമ്പനിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നതിന് ശേഷമാണ് മൈനിംഗ് തുടരുന്നത്.കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകൾ ഉയർത്തിക്കാട്ടിയിരുന്നു. ജൈവ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ വീഴ്ചകളിലും നടപടിയുണ്ടായിട്ടില്ല.

2023 മാർച്ച് രണ്ടിനായിരുന്നു നഗരവാസികളെ ആശങ്കയിലാഴ്ത്തി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ പിടിച്ചത്. അതോടെ നഗരത്തിൽ വിഷപ്പുക നിറഞ്ഞു മാർച്ച് 14 നാണ് ആ തീയണയ്ക്കുന്നത്.സംഭവം വലിയ വാർത്തയായി, ദേശീയതലത്തിൽ വരെ ചർച്ചയായി അതോടെ സംസ്ഥാനസർക്കാർ മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു.

തീപിടുത്തത്തിലെ പൊലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്‍റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗ്ദ്ധ സംഘം. ഇതിൽ ഒന്നുപോലും തീരുമാനമായില്ല എന്നതാണ് വാസ്തവം. വിദഗ്ദ്ധസംഘം പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല എന്നതാണ് വാസ്തവം. തീപിടിച്ചത് സ്വാഭാവികം എന്ന നിലയിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍